നൈക്കിയുടെ ‘സ്മാർട്ട് ഷൂ’ എത്തി

Nike Self-Lacing Shoe

ഷൂ ലെയ്‌സ് കെട്ടാൻ മിക്കവർക്കും അറിയില്ല. പാട് പെട്ട് കെട്ടിയാൽ തന്നെയും ഇടക്ക വച്ച് അഴിഞ്ഞ് പോവും. ഷൂസ് ഇടുന്ന കാലം തൊട്ട് തുടങ്ങിയതാണ് ഇത്. എന്നാൽ ഇതിനൊക്കെ പരിഹാരമായാണ് പ്രശസ്ത ബ്രാൻഡ് നൈക്കി ‘ഹൈപ്പർ അഡാപ്റ്റ് 1.0’ എന്ന ഷൂ ഇറക്കിയിരിക്കുന്നത്.

720 ഡോളർ വിലമതിക്കുന്ന ഹൈപ്പർ അഡാപ്റ്റിന്റെ ‘ഓട്ടോ ലെയ്‌സിങ്ങ്’ സിസ്റ്റമാണ് ഷൂവിനെ വത്യസ്തമാക്കുന്നത്. ഷൂസ് ധരിച്ച് കഴിഞ്ഞാൽ കുനിഞ്ഞ് നിന്ന് ലെയ്‌സ് കെട്ടണ്ട. അണിഞ്ഞ് കഴിഞ്ഞാൽ ഷൂസ് താനെ അഡ്ജസ്റ്റാവും.

ബാറ്ററി ഉപയോഗിച്ചാണ് ഷൂ പ്രവർത്തിക്കുക. ഷൂവിന്റെ കൂടെ ചാർജ് ചെയ്യാൻ ചാർജർ, അഡാപ്റ്റർ എ്ന്നിവ ലഭിക്കും.

Subscribe to watch more

Nike Self-Lacing Shoe

NO COMMENTS

LEAVE A REPLY