കോൺഗ്രസ് നേതാക്കൾ പരസ്പരം ചെളിവാരി എറിയരുതെന്ന് വി ഡി സതീശൻ

v d satheeshan

കോൺഗ്രസ് നേതാക്കൾ പരസ്പരം ചെളിവാരി എറിയരുതെന്ന് കെ പി സി സി ഉപാധ്യക്ഷൻ വി ഡി സതീശൻ. അണികളുടെ ആത്മവീര്യം കെടുത്തരുതെന്ന് കൈക്കൂപ്പി അപേക്ഷിക്കുകയാണെന്നും സതീശൻ പറഞ്ഞു. തൃശൂർ ഡി സി സി സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷ പരിപാടിയിൽ പസംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലഘട്ടത്തിൽ അണികളുടെ വികാരം നേതാക്കൾ ഉൾക്കൊള്ളണമെന്നും പാർട്ടിയെ തിരിച്ചു കൊണ്ടുവരാനും വർഗീയതയെ ഇല്ലാതാക്കാനുമുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് എല്ലാവരും ഒന്നിച്ചു നിൽകണമെന്നും സതീശൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY