കണ്ണൂരിൽ എസ്ഡിപിഐ കേന്ദ്രത്തിൽനിന്ന് മാരക ആയുധങ്ങൾ കണ്ടെടുത്തു

Kannur

കണ്ണൂരിൽനിന്ന് മാരക ആയുധങ്ങൾ കണ്ടെടുത്തു. കണ്ണൂർ ചക്കരക്കല്ലിലെ എസ്ഡിപിഐ കേന്ദ്രത്തിൽനിന്നാണ് മാരകായുധങ്ങൾ കണ്ടെടുത്തത്. മുണ്ടേരി പക്ഷി സങ്കേതത്തിന് സമീപത്തെ കേന്ദ്രത്തിൽനിന്ന് 5 വാളുകൾ പോലീസ് കണ്ടെത്തുകയായിരുന്നു.

ജില്ലയിലെ പലയിടങ്ങളിലും ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പോലീസ് നടത്തുന്ന തെരച്ചിലിലാണ് വാൾ കണ്ടെത്തിയത്. ഒക്ടോബറിൽ കണ്ണൂർ നഗരത്തിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നിരുന്നു. നഗരത്തിൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന.

NO COMMENTS

LEAVE A REPLY