Advertisement

നികുതി വരുമാനത്തില്‍ വര്‍ദ്ധനവ്- അരുൺ ജെയ്​റ്റ്​ലി

December 29, 2016
Google News 0 minutes Read
arun-jaitley

നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ നികുതി വരുമാനത്തിൽ വർദ്ധനവുണ്ടായതായി കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലി. നവംബർ 30വരെ എല്ലാ മേഖലകളിലുമുള്ള പരോക്ഷ നികുതിയിനത്തിൽ 26.2 ശതമാനം വർദ്ധനവുണ്ടായതായി അദ്ദേഹം പറഞ്ഞു. എക്​സൈസ്​ ഡ്യൂട്ടിയിൽ 43.5 ശതമാനവും  സേവന നികുതിയിൽ 25.7 ശതമാനവും കസ്​റ്റം ഡ്യൂട്ടിയിൽ 5.6 ശതമാനവും വരുമാന വർദ്ധധ ഉണ്ടായി. പ്രത്യക്ഷ നികുതി വരുമാനം 13.6 ശതമാനം കൂടി.

നോട്ട്​ നിരോധം രാജ്യത്തെ സമ്പദ്​വ്യവസ്​ഥയിൽ തിരിച്ചടിയുണ്ടാക്കിയിട്ടില്ല. പെട്രോൾ ഉപഭോഗവും ഡിജിറ്റൽ ഇടപാടും വർദ്ധിച്ചു. ആരോപണം ഉന്നയിച്ച്​ ഒാടി കളയുകയല്ലാതെ പ്രതിപക്ഷത്തിന്​ മറ്റ്​ ജോലി ഒന്നും ഇ​ല്ലെന്നും ജെയ്​റ്റ്​ലി ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here