നോട്ട് നിരോധനത്തിനെതിരെ മനുഷ്യച്ചങ്ങല

നോട്ട് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് ഇടതുമുന്നണി. 5ലക്ഷം പേരെ അണി നിരത്തിയാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന മനുഷ്യച്ചങ്ങല ഒരുക്കിയിരിക്കുന്നത്.
പിണറായിയും കോടിയേരിയും വിഎസ് അച്യുതാനന്ദനും തലസ്ഥാനത്ത് കൈകോർത്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൻ സി പി സെക്രട്ടറി ഉഴവൂർ വിജയൻ എന്നിവരും ചങ്ങലയിൽ അണിചേർന്നു.
ഇന്ദ്രൻസ്, ജാസി ഗിഫ്റ്റ്, ലെനിൻ രാജേന്ദ്രൻ, സജിത മഠത്തിൽ തുടങ്ങി സിനിമ രംഗത്തെ പ്രമുഖർ തിരുവനന്തപുരത്ത് മനുഷ്യ ചങ്ങലയിൽ പങ്കെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here