ജയലളിതയുടെ മരണത്തില്‍ സംശയം രേഖപ്പെടുത്തി ഹൈക്കോടതി ജഡ്ജി

Jayalalitha

ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈകോടതി ജഡ്ജി. ജയലളിതയുടെ മരണത്തില്‍ മാധ്യമങ്ങൾ നിരവധി സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും തനിക്കും സംശയങ്ങളുണ്ടെന്നാണ് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞത്.

ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജി ഈ പരാമർശം നടത്തിയത്. അവരുടെ മരണത്തിന് ശേഷമെങ്കിലും സത്യം പുറത്തുവരണമെന്നും ജസ്റ്റിസ് വൈദ്യലിംഗം വ്യക്തമാക്കി.

ഹര്‍ജിയുടെ അടിസ്ഥാനത്തിൽ ജയക്ക് നൽകിയ ചികിത്സ സംബന്ധിച്ച മുഴുവൻ മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കാൻ ഹൈകോടതി ഉത്തരവിട്ടു

NO COMMENTS

LEAVE A REPLY