ജയരാജിന്റെ വീരം ഓസ്കാര്‍ അവാര്‍ഡിന്റെ പരിഗണനാ പട്ടികയില്‍

veeram

ജയരാജ് സംവിധാനം ചെയ്ത വീരം ചിത്രം ബെസ്റ്റ് ഫിലിം കാറ്റഗറിയില്‍ ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിന്റെ പരിഗണന പട്ടികയില്‍ ഇടം നേടി.
ഷേക്സ്പിയറിന്റെ മാക്ബത്ത് അടിസ്ഥാനപ്പെടുത്തിയാണ് വീരം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് നടന്‍ കുനാല്‍ കപൂറാണ്ചിത്രത്തിലെ നായകന്‍.

നവരസങ്ങളുടെ ശ്രേണിയില്‍ സ്നേഹം, ശാന്തം, കരുണം, അത്ഭുതം എന്നിവയ്ക്ക് ശേഷം ജയരാജിന്റെ അഞ്ചാമത്തെ ചിത്രമാണ് വീരം. വില്യം ഷേക്സ്പിയറിന്റെ കഥ നോവലുകളെ ആസ്പദമാക്കി തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രവും.
ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ ജനുവരിയില്‍ ചിത്രം പുറത്തിറങ്ങും.

Veeram, jayaraj, oscar, shakespear, malayalam film

NO COMMENTS

LEAVE A REPLY