നോട്ട് നിരോധനത്തിൽ പ്രതികരിക്കാൻ സാമ്പത്തിക വിദഗ്ധനാകണമെന്നില്ല : എംജിഎസ്

നോട്ട് നിരോധനത്തിൽ പ്രതികരിക്കാൻ സാമ്പത്തിക വിദഗ്ധനാകണമെന്നില്ലെന്ന് ചരിത്രകാരൻ എംജിഎസ് നാരായണൻ. ധനകാര്യ വിദഗ്ധരെ മാത്രം ബാധിക്കുന്ന വിഷയമല്ല നോട്ട് നിരോധനമെന്നും അതുകൊണ്ടുതന്നെ പ്രതികരിക്കാൻ സാമ്പത്തിക വിദഗ്ധനാകേണ്ടതില്ലെന്നുമാണ് എംടിയെ ബിജെപി അവഹേളിച്ച വിഷയത്തിൽ എംജിഎസ് പ്രതികരിച്ചത്.
നോട്ട് നിരോധനത്തിൽ വിമർശനം ഉന്നയിക്കാൻ എം ടി സാമ്പത്തിക വിദഗ്ധനാണോ എന്ന് ചോദിച്ച ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ മോഡിക്കെതിരെ പറയാൻ എംടിക്ക് എന്തധികാരമെന്നും രാജ്യം മാറിയെതൊന്നും എംടി അറിഞ്ഞില്ലേ എന്നും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
നോട്ട് നിരോധനത്തിൽ ബുദ്ധിമുട്ട് നേരിട്ടതുകൊണ്ടാണ് എം ടി പ്രതികരിച്ചതെന്നും താനും വിഷമതകൾ അനുഭവിക്കുന്നുണ്ടെന്നും പ്രശസ്ത സാഹിത്യകാരൻ യു എ ഖാദർ പ്രതികരച്ചു. അധ്വാനിക്കുന്നവരെയും സാധാരണക്കാരെയും ബാധിക്കുന്ന വിഷയമാണ് ഇത്. വരും വരായ്കകൾ മുൻകൂട്ടി കണ്ട് പരിഹാരം തേടേണ്ടതായിരുന്നു. ഗൃഹപാഠം ചെയ്യാതെയുള്ള സാമ്പത്തിക പരിഷ്കരണമാണ് ഇപ്പോൾ നടന്നത്. കള്ളപ്പണക്കാർ എപ്പോഴും രക്ഷപ്പെട്ടുകൊണ്ടിരിക്കുമെന്നും യു എ ഖാദർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here