ഡിസംബര്‍ 31ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

Modi

നോട്ട് അസാധുവാക്കലിന്‍റെ കാലാവധി അവസാനിക്കുന്ന ഡിസംബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പുതുവത്സര രാത്രിയിൽ നടത്തുന്ന പ്രസംഗത്തിൽ നോട്ട് പിൻവലിക്കൽ വിഷയത്തിലെ തുടർനടപടികൾ എന്തൊക്കെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കും.
നവംബർ എട്ടിനാണ് വിനിമയത്തിൽ 86 ശതമാനമുള്ള 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചു കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. നോട്ട് പിൻവലിച്ചത് വഴിയുണ്ടായ പ്രതിസന്ധി 50 ദിവസം കൊണ്ട് പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രധാനമന്ത്രി അന്ന് അവകാശപ്പെട്ടത്.

NO COMMENTS

LEAVE A REPLY