7424 കിലോമീറ്ററോളം ഇയാൾ സൈക്കിളിൽ സഞ്ചരിച്ചത് എന്തിന് ??

ലോകമെമ്പാടും നിരവധി ആവശ്യങ്ങൾക്കായി ആളുകൾ സൗരോർജത്തെ ആശ്രയിക്കുന്നുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തും ഇന്നും സോളാർ എനർജി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. സോളാർ പാനൽ ഘടിപ്പിക്കുക എന്ന മുടക്ക് മുതൽ അല്ലാതെ വേറൊന്നും ഇല്ലതാനും. എന്നിട്ടും സൗരോർജം ഉപയോഗിക്കാൻ ആളുകൾ വിമുഖത കാണിക്കുന്നു.

എന്നാൽ സൗരോർജത്തെ കുറിച്ച് ജനങ്ങളിൽ അവബോധം ജനിപ്പിക്കാൻ വേണ്ടി സൂശീൽ റെഡ്ഡിയെന്ന ഐഐടിക്കാരൻ 7424 കിമി ആണ് സഞ്ചരിച്ചത്. അതും സോളാർ പാനൽ ഘടിപ്പിച്ച മോട്ടോർ ബൈസൈക്കിളിൽ.

Sushil reddy Cycled 7424 km Across India

മുംബൈയിൽ നിന്നും തുടങ്ങിയ ഈ യാത്ര 79 ദിവസം കൊണ്ട് 9 സംസ്ഥാനകൾ പിന്നിട്ടു. വെറുതെ സൈക്കിൾ സവാരി മാത്രമല്ല ഇയാൾ ചെയ്തത്, സഞ്ചരിച്ച സ്ഥലങ്ങളിലെ സ്‌കൂളുകൾ, കോളേജുകൾ, എന്നിവിടങ്ങളിൽ സൗരോർജത്തെ കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുകയും, അതുപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.

Sushil reddy Cycled 7424 km Across India

മോട്ടറൈസ്ഡ് ബൈസൈക്കിളിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച വ്യക്തി എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിനും അർഹനായി സുശീൽ റെഡ്ഡി.

Sushil reddy Cycled 7424 km Across India

Sushil reddy Cycled 7424 km Across India

NO COMMENTS

LEAVE A REPLY