2016 ല്‍ മറഞ്ഞ താരങ്ങള്‍

ലോകം പുതുവര്‍ഷത്തിലേക്ക്, ആഹ്ലാദത്തിന്റെ ഓരോ ചുവടുവയ്പ്പിലും നമുക്ക് നഷ്ടപ്പെട്ട ചില താരങ്ങളുണ്ട്. മരണം എപ്പോളും ആദ്യം സമ്മാനിക്കുക ഒരു ഞെട്ടലാണ്. ഇന്നാല്‍ ഈ വര്‍ഷം ഞെട്ടലിലേക്കാള്‍ അപ്പുറത്തേക്ക് പലമരണങ്ങളും നമ്മെ സ്‍തംഭിച്ചു. മനസിനെ വല്ലാതെ പിടിച്ചുലച്ചു. മണിക്കൂറുകള്‍ക്കുും ഒരു പക്ഷേ ദിവസങ്ങള്‍ക്കു ശേഷവുമാണ് ആ മരണങ്ങളുമായി നമ്മള്‍ പൊരുത്തപ്പെട്ടത് തന്നെ.

kalpana

മലയാള സിനിമാ ലോകത്ത് അതിന് കല്‍പ്പനയിലൂടെയായിരുന്നു തുടക്കം. ജനുവരിമാസത്തിലാണ് ഹൈദ്രാബാദിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കല്‍പ്പനയെ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം. ചാര്‍ലിയായിരുന്നു മലയാളത്തില്‍ കല്‍പ്പന അഭിനയിച്ച അവസാന ചിത്രം.
മാസങ്ങള്‍ക്ക് ശേഷം മാര്‍ച്ചില്‍ കലാഭവന്‍ മണിയും വിടപറഞ്ഞു. മരണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. മണിയുടെ ശരീരത്തിൽ മീഥെയ്ൻ ആൽക്കഹോളിന്റെ അംശം കണ്ടെത്തി എന്ന റിപ്പോര്‍ട്ടാണ് മരണത്തിന്റെ ദുരൂഹതകളിലേക്ക് വെളിച്ചം വീശിയത്. മലയാള സിനിമയിലെ ഒരു താരത്തിന്റേയും മരണത്തിന് കണ്ടിട്ടില്ലാത്ത വിധം ആരാധകര്‍ ഇങ്ങോട്ട് ഒഴുകിയെത്തി. മണിയുടെ മരണത്തിന്റെ ദുരൂഹതയ്ക്ക് ആക്കം കൂട്ടി കഴിഞ്ഞ ദിവസം മണിയുടെ വിശ്വസ്തനെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇനിയും തീരാത്ത സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതായി ഈ സംഭവവും.

onvഫെബ്രുവരിയിലാണ് പ്രശസ്ത കവി ഒഎന്‍വി കുറുപ്പ് അന്തരിക്കുന്നത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആ കാവ്യജീവിതം അവസാനിച്ചത്.

rajesh-pilli

കരള്‍ രോഗത്തെ തുടര്‍ന്ന് ഫെബ്രുവരിമാസത്തിലാണ് മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച രാജേഷ് പിള്ള എന്ന സംവിധായകന്‍ ഓര്‍മ്മയാകുന്നത്. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം വേട്ട എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. ചിത്രം തീയറ്ററില്‍ എത്തിയത് കാണാതെയാണ് ഇദ്ദേഹം വിടവാങ്ങിയത്. ട്രാഫിക്ക് എന്ന ഒറ്റ ചിത്രം മതി ഇദ്ദേഹത്തെ മലയാള സിനിമ എക്കാലവും ഓര്‍ക്കാന്‍.

jishnu
മലയാള സിനിമ ലോകത്തെ വേദനയിലാഴ്ത്തിയ ഒരു മരണമായിരുന്നു നടന്‍ ജിഷ്ണു രാഘവന്റേത്.
കാന്‍സര്‍ രോഗബാധിതനായിട്ടും ഏറെ ആര്‍ജ്ജവത്തോടെ ജീവിതത്തെ നോക്കിക്കണ്ട ഈ നടന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ രോഗാവസ്ഥയെ കുറിച്ച് എപ്പോഴും ആരാധകരോട് പങ്കുവച്ച് കൊണ്ടിരുന്നു. മാര്‍ച്ച് അഞ്ചിന് താന്‍ ഐസിയുവിലാണ് പേടിക്കേണ്ടതില്ല എന്ന് ഫെയ്സ് ബുക്കിലൂടെ അറിയിച്ചിരുന്നു ജിഷ്ണു. മാര്‍ച്ച് ഇരുപത്തിയഞ്ചിന് പിന്നെ ലോകം അറിഞ്ഞത് ജിഷ്ണുവിന്റെ മരണ വാര്‍ത്തയായിരുന്നു.

ജൂണ്‍ മാസത്തില്‍ നാടകാചാര്യൻ കാവാലം നാരായണ പണിക്കരും നമ്മോട് വിട പറഞ്ഞു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. തനതു നാടകവേദിയെ രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച അദ്ദേഹം നാടകകൃത്ത്, കവി, സൈദ്ധാന്തികൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു
കര്‍ണാടക സംഗീതത്തിലെ അതുല്യ പ്രതിഭ ഡോ. ബാല മുരളീകൃഷ്ണ വിട പറഞ്ഞതും ഈ വര്‍ഷമാണ്. ചെന്നൈയിലായിരുന്നു അന്ത്യം. നവംബര്‍ മാസത്തിലായിരുന്നു അന്ത്യം. പത്മഭൂഷണ്‍ പുരസ്‌കാര ലഭിച്ചിട്ടുള്ള ബാല മുരളീകൃഷ്ണ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് ശേഷം കര്‍ണാടക സംഗീതത്തില്‍ സ്വന്തമായ ശൈലി സൃഷ്ടിക്കുകയും ആ ശൈലിക്ക് പിന്‍ഗാമികളെ കൊണ്ടുവരുകയും ചെയ്ത പ്രതിഭയായിരുന്നു.

നവീനമായ ആലാപന ശൈലി കൊണ്ട് കര്‍ണാടക സംഗീതത്തിന് പുതിയയൊരു മുഖം നല്‍കിയ വ്യക്തികൂടിയാണ്. കര്‍ണാടക സംഗീത ലോകത്തിന് എന്നും തീരാനഷ്ടമാണ് ഇദ്ദേഹത്തിന്റെ വിയോഗം. പത്മശ്രീ, ഷെവലിയാര്‍. കാളിദാസ സമ്മാന്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള മുരളീകൃഷ്ണ 25-ഓളം പുതിയ രാഗങ്ങള്‍ രചിച്ചിട്ടുണ്ട്. സംഗീതം കൊണ്ട് ചിക്തസ നടത്താമെന്നുള്ള പരീക്ഷണങ്ങള്‍ ബാല മുരളീകൃഷ്ണയായിരുന്നു ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്.
ആഗസ്റ്റ് മാസത്തില്‍ പ്രമുഖ തിരക്കഥാകൃത്ത് ടിഎ റസാഖ് അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം.

25 വര്‍ഷത്തോളമായി കഥപറഞ്ഞും തിരക്കഥയും സംഭാഷണങ്ങളും രചിച്ചും മലയാള സിനിമാ ലോകത്തെ സജീവസാന്നിധ്യമായിരുന്നു റസാഖ്. 1996ല്‍ പുറത്തിറങ്ങിയ കാണാക്കിനാവ് എന്ന ചിത്രത്തിന് മികച്ച കഥ, തിരക്കഥ എന്നിവയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങള്‍ക്കും മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സഹസംവിധായകനായിട്ടായിരുന്നു ടിഎ റസാഖിന്റെ സിനിമയിലെ തുടക്കം. ധ്വനി എന്ന ചിത്രമായിരുന്നു അത്. ഇന്നും കലാമൂല്യങ്ങളുള്ള ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ മുന്‍നിരയില്‍ തന്നെയുണ്ട്.
നടന്‍ ജഗന്നാഥ വര്‍മ്മയും ഈ വര്‍ഷം അവസാനം നമ്മോട് വിട പറഞ്ഞു. ഡിസംബര്‍ 20നാണ് അദ്ദേഹം മരിച്ചത്. മുപ്പത്തിയഞ്ചില്‍ അധികം വര്‍ഷങ്ങളായി മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്ന ജഗന്നാഥ വര്‍മ്മ 200ഓളംസിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, ലേലം തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കലാപാത്രങ്ങളെ അവതരിപ്പിച്ചു.

1978 ല്‍ എ ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.
ഏപ്രില്‍ മാസത്തിലാണ് വരയിലൂടെ ചിരിയെയും ചിന്തകളെയും സമന്വയിപ്പിച്ച മലയാളികളുടെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചത്.

vd-rajappanമാര്‍ച്ചില്‍ കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനായ വിഡി രാജപ്പനും അരങ്ങൊഴിഞ്ഞു. മാധ്യമപ്രവര്‍ത്തകരായ ബാബു ഭരദ്വാജും, ടിഎന്‍ ഗോപകുമാറും മരിച്ചതും ഈ വര്‍ഷം തന്നെ. ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടനും, ഷാന്‍ ജോണ്‍സണും,രേഖാ മേനോനും രാജാമണിയും നമ്മെ വിട്ടകന്നു.
ഇത് മലയാള സിനിമയിലെ മാത്രം കണക്ക്

castro
ലോകത്ത് ഫിദല്‍ കാസ്ട്രോയുടേയും, മുഫ്തി മുഹമ്മദ് മുഫ്തിയും, ബോംക്സിംഗ് ഇതിഹാസം മുഹമ്മദലിയും ഈ വര്‍ഷമാണ് ലോകത്ത് നിന്ന മറഞ്ഞത്.കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന ഫിദല്‍ കാസ്‌ട്രോ നവംബര്‍ 26നാണ് അന്തരിച്ചത്.
മൂന്ന് സ്തീശക്തികളും ഈ വര്‍ഷമാണ് മരണമടഞ്ഞത്. മഹാശ്വേതാ ദേവിയും, മൃണാളിനി സാരാബായിയും ജയലളിതയും ലോകത്തോട് വിട പറഞ്ഞപ്പോള്‍ ശക്തിയുടെ മൂന്ന് സ്ത്രീ സ്തംഭങ്ങളാണ് എന്നന്നേക്കുമായി മറഞ്ഞത്

NO COMMENTS

LEAVE A REPLY