കുട്ടികളോടുള്ള അതിക്രമത്തിനെതിരെ മോഹന്‍ലാലിനൊപ്പം അണിനിരക്കാം
കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾക്കെതിരെ മോഹൻലാലിന്റെ ഇൻസ്പിരേഷൻ വീഡിയോ കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾക്കെതിരെ ശ്രധേയമാകുന്നു.
ടീസർ യു ട്യൂബിൽ വൈറൽ ആയതിനു പിന്നാലെ ആണ് ഇൻസ്പിറേഷൻ വീഡിയോ യും റിലീസ് ചെയ്തിരിക്കുന്നത്.ലാലേട്ടന് i support lalettan aganist child abuse എന്ന ഹാഷ് ടാഗിൽ കുഞ്ചാക്കോ ബോബൻ ,അനൂപ് മേനോൻ ,അജു വർഗീസ് ,കാവ്യാ മാധവൻ,പേളി മാണി തുടങ്ങി 19 ഓളം താരങ്ങളും ഈ ഇൻസ്പിറേഷൻ വീഡിയോ യിൽ പ്രത്യക്ഷ പെടുന്നുണ്ട് .
മാധ്യമ പ്രവർത്തകനായ റ്റി .ആർ രതീഷ് സംവിധാനം ചെയ്ത ‘ഹാപ്പി ന്യൂ ഇയർ’ എന്ന ഇൻസ്പിരേഷൻ വീഡിയോ .മേക്കിങ്ങിലെ പുതുമകൊണ്ടും പ്രശംസ പിടിച്ചു പറ്റുന്നുണ്ട് .സാധാരണ ഷോർട്ട് ഫിലിമുകളിൽ നിന്നും വേറിട്ട് ഡോക്യൂ ഫിക്ഷൻ സ്റ്റൈലിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് .ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത് .
ബേബി ദിയ ,നിരഞ് സുരേഷ് ,രമ്യ തുടങ്ങിയവർ ആണ് അഭിനേതാക്കൾ . ദിയാസ് ഐഡിയ ഇൻക്യൂബേറ്റർ ആണ് നിർമാണം .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here