ധന്‍ബാദില്‍ ഖനിയപകടം

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.പുട്കി ബ്ലിഹാരി ഏരിയയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയിൽ അർധരാത്രിയോടെയാണ് അപകടമുണ്ടായത്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പട്നയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. നിരവധി വാഹനങ്ങളും കുടുങ്ങി കിടക്കുകയാണ്.

NO COMMENTS

LEAVE A REPLY