പി.എസ്​.സി റാങ്ക്​ ലിസ്​റ്റകളുടെ കാലാവധി ആറു മാസം നീട്ടി

last grade HSST PSC invites application for 28 posts PSC news psc exam company corporation last grade exam

ഡിസംബർ 31ന്​ മൂന്ന്​ വർഷം പൂർത്തിയാകുന്ന പി.എസ്​.സി റാങ്ക്​ ലിസ്​റ്റകളുടെ കാലാവധി ആറു മാസം നീട്ടി. അടുത്ത ജൂൺ 30നകം മൂന്ന്​ വർഷം പൂർത്തിയാകുന്ന റാങ്ക്​ ലിസ്​റ്റുകളുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയിട്ടുണ്ട്​. ഇന്ന്​ നടന്ന പി.എസ്​.സി യോഗത്തിന്​ ശേഷമാണ്​ റാങ്ക്​ ലിസ്​റ്റുകൾ നീട്ടാനുള്ള തീരുമാനം പി.എസ്​.സി കൈക്കൊണ്ടത്​.

റാങ്ക്​ ലിസ്​റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷ യുവജന സംഘടനകളും ഉദ്യോഗാർത്ഥികളും സമരം നടത്തിയിരന്നു. സമരത്തെ തുടര്‍ന്ന് റാങ്ക്​ ലിസ്​റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ പി.എസ്​.സിയോട്​ ശിപാർശ ചെയ്​തിരുന്നു. ഇതിലാണ്​ ഇപ്പോൾ പി.എസ്​.സിയുടെ തീരുമാനം പുറത്ത്​ വന്നിരിക്കുന്നത്​.

NO COMMENTS

LEAVE A REPLY