ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഒാഫീസിൽ കവർച്ച

breaking-news

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഒാഫീസിൽ കവർച്ച. കമ്പ്യൂട്ടറും പ്രധാനപ്പെട്ട ഔദ്യോഗിക രേഖകളും റിപ്പോർട്ടുകളും മോഷ്ടിച്ചക്കപ്പെട്ടു. ഡൽഹിയിലെ പത്പർഗഞ്ചിലെ ഒാഫീസിലാണ് മോഷണം നടന്നത്. സി.സി.ടി.വി കാമറ തകർത്ത ശേഷമാണ് മോഷ്ടാക്കൾ ഒാഫീസിനകത്ത് കയറിയത്.

മോഷണം നടന്നതായി ഒാഫീസിലെ ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. മോഷ്ടാക്കളുടെ വിരലടയാളം ഫൊറൻസിക് ടീമിന് ലഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY