പതിനാലുകാരന് മര്‍ദ്ദനം: എസ്ഐ നഷ്ടപരിഹാരം നല്‍കണം

crime

വാരാപ്പുഴ പോലീസ് സ്റ്റേഷനില്‍ 14വയസുകാരന് മര്‍ദ്ദനം ഏറ്റ സംഭവത്തില്‍ എസ് ഐ 10,000രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍.
വീഴ്ച വരുത്തിയാല്‍ എസ് ഐയുടെ ശമ്പളത്തില്‍ നിന്ന് പണം ഈടാക്കി നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവിയ്ക്കും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയ്ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുടുംബതര്‍ക്കെത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് നില്‍ക്കുന്ന അമ്മയോടൊപ്പം പോകാന്‍ വിസമ്മതിച്ചതിനാണ് എസ് ഐ കുട്ടിയെ മര്‍ദ്ദിച്ചത്.

NO COMMENTS

LEAVE A REPLY