ഇന്ന് മുതല്‍ പടമില്ല

film strike

കേരളത്തില്‍ ഇന്ന് മുതല്‍ തീയറ്ററുകളില്‍ മലയാള സിനിമ ഇല്ല. പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ നാളെ എ ക്ലാസ് തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടനകളാണ് തീരുമാനിച്ചത്.
എ ക്ലാസ് തീയറ്റര്‍ ഉടമകളുമായി ഇനി ച്ര‍ച്ച ഇല്ലെന്നും ഇരു സംഘടനകളുടേയും ഭാരവാഹികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ സിനിമ പ്രതിസന്ധി അതിരൂക്ഷമായിട്ടുണ്ട്. . ക്രിസ്മസിന് വിട്ടുനിന്ന ചിത്രങ്ങള്‍ പുതുവര്‍ഷത്തില്‍ തീയറ്ററിലെത്താനുണ്ടായിരുന്ന സാധ്യതയാണ്  ഇതോടെ മങ്ങിയത്.

NO COMMENTS

LEAVE A REPLY