എംടിയെ അവഹേളിച്ചത് ബിജെപിയുടെ വികൃതം മുഖം വ്യക്തമാക്കുന്നുവെന്ന് സക്കറിയ

Zakkariya

ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോഴും മുത്തലാഖ് വിഷയത്തിലും എം.ടി മിണ്ടിയില്ലെന്നത് കൊണ്ട് ഇനി അഭിപ്രായം പറയാൻ അനുവദിക്കില്ലെന്ന നിലപാട് ബിജെപിയുടെ വികൃതമുഖം വ്യക്തമാക്കുന്നുവെന്ന് സാഹിത്യകാരൻ സക്കറിയ.

നോട്ട് നിരോധനത്തെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ലെന്നുള്ളത് സംഘപരിവാറിന്റെ ഫാഷിസ്റ്റ് നിലപാടാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഏത് സമയത്ത് മിണ്ടണം, മിണ്ടണ്ട എന്ന് തീരുമാനിക്കാനുളള അവകാശം എം.ടി യ്ക്കുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കനുസരിച്ച് വാ തുറക്കാൻ വിധിക്കപ്പെട്ടവരല്ല ഇവിടത്തെ ജനങ്ങളും സാഹിത്യകാരന്മാരുമെന്നും സക്കറിയ.

ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ നോട്ട് നിരോധനത്തെ കുറിച്ച് അഭിപ്രായം പറയാൻ എം.ടിക്കും ഏതൊരാൾക്കും സ്വാതന്ത്ര്യമുണ്ട്. ഇന്ത്യൻ ഭരണഘടന അതിനുളള അവകാശം നമുക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമം പത്രത്തിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY