പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പ്രതിജ്ഞകളുമായി താരങ്ങള്‍

- ബിന്ദിയ മുഹമ്മദ്

celebrity new year resolution

നാമെല്ലാവർക്കും പുതുവർഷ പ്രതിജ്ഞകളും, സ്വപ്‌നങ്ങളഉം, മോഹങ്ങളുമൊക്കെ ഉണ്ടാവും. താരങ്ങൾക്കും ഉണ്ട്. മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങൾ പങ്കുവെക്കുന്നു തങ്ങളുടെ പുതുവർഷ സ്വപ്‌നങ്ങളെ കുറിച്ച്….

പ്രയാഗ മാർട്ടിൻ

prayaga-martin

ജീവിതത്തിൽ കുറേ മാറ്റങ്ങൾ വരുത്തണമെന്ന് ചിന്തിച്ചിട്ടുണ്ട്. സാധാരണ ജീവിതത്തിൽ എന്തെങ്കിലും മാറ്റണമെന്ന് തോന്നുമ്പോൾ അത് പിന്നത്തേയ്ക്ക് മാറ്റിവയ്ക്കാറില്ല ഞാൻ. എന്നാൽ ഇന്നാവട്ടെ നാളെയാകട്ടെ എന്നു പറഞ്ഞ് മാറ്റിവയ്ച്ചിരുന്ന ചിലത് 2017 ൽ തുടങ്ങിവയക്കും.

സ്റ്റീഫൻ ദേവസി

സംഗീതവും, സമാധനത്തിനുമാണ് ഈ പുതുവർഷത്തിൽ സ്റ്റേഫൻ ദേവസി പ്രാധാന്യം കൊടുക്കുന്നത്. സ്റ്റീഫന്റെ വാക്കുകളിൽ പറഞ്ഞാൽ ‘ സ്‌പ്രെഡ് മോർ പീസ് ആന്റ് മ്യൂസിക്ക് ടു ദിസ് വേൾഡ്.’

new year resolution

ശ്വേതാ മേനോൻ

new year resolution

2017 ൽ പുതുവർഷ പ്രതിജ്ഞ ഒന്നും എടുക്കുന്നില്ല ഞാൻ. അങ്ങനെ പലപ്പോഴും എടുത്തിട്ട് പാലിക്കാൻ കഴിയാതെ വന്നിട്ടുണ്ട്. അത്‌കൊണ്ട് ഈ വർഷം പുതുവർഷ പ്രതിജ്ഞ ഒന്നും വേണ്ടെന്ന് തീരുമാനിച്ചു.

ഗോവിന്ദ് പദ്മസൂര്യ

2017 ൽ ഒരു പുതിയ ജിപി ആയിരിക്കണം എന്ന് വിചാരിക്കുന്നു. മൊബൈലുകളൊക്കെ ഓരോ വർഷവും പുതിയ അപ്‌ഡേഷനുകളായാണ് വരുന്നത്. കഴിഞ്ഞ വർഷത്തെ വച്ച് താരതമ്യം ചെയ്യുമ്പോൾ കുറച്ച് കൂടി ബെറ്റർ ആയിട്ടുള്ളത്. അതുപോലെ ജിപിയുടെ കുറച്ചുകൂടി ബെറ്റർ ആയിട്ടുള്ള വേർഷൻ കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്.

കഴിഞ്ഞതവണ ഞാൻ കൊണ്ടുവന്ന അവതരണ ശൈലിയിൽ നിന്നും കുറച്ചുകൂടി മെച്ചപ്പെട്ട ഒരു അവതരണ ശൈലി കൊണ്ടുവരാൻ ഞാൻ ശ്രമിക്കും. അവതരണം മാത്രമല്ല അഭിനയവും, കഴിഞ്ഞ വർഷത്തേക്കാൾ ഒരു പടി മുകളിലേക്ക് ചെയ്യാനാണ് ഞാൻ ശ്രമിക്കുക.

new year resolution

ദിവ്യ പ്രഭ

new year resolution

മൊബൈൽ ഉപയോഗം കുറയ്ക്കുക എന്നതാണ് എന്റെ പുതുവർഷ പ്രതിജ്ഞ. എന്തിനും ഏതിനും ഫോൺ, അൽപ്പ സമയം ഫോൺ ഇല്ലാതെ ആവുമ്പോഴേക്കും ഫോൺ തപ്പുക, ഇങ്ങനെ ചെറിയ അഡിക്ഷനിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് ഞാൻ. അതുകൊണ്ട് വാട്ട്‌സാപ്പിൽ അധിക നേരം ഓൺലൈനിരിക്കുക പോലുള്ള കാര്യങ്ങളിൽ നിന്നും മാറി പുസ്തകങ്ങൾ വായിക്കുക, വീട്ടുകാരുമായി കൂടുതൽ സമയം ചിലവഴിക്കുക തുടങ്ങിയവയ്ക്ക് 2017 ൽ ശ്രദ്ധ കൊടുക്കും.

ലെന

പുതുവർഷത്തിൽ പുതുവർഷ പ്രതിജ്ഞ ഒന്നും വേണ്ട എന്നാണ് എന്റെ പുതുവർഷ പ്രതിജ്ഞ.

new year resolution

അശ്വതി ശ്രീകാന്ത്

Aswathy Sreekanth

മറ്റ് താരങ്ങളിൽ നിന്നും അൽപ്പം വ്യത്യസ്തമാണ് അവതാരക അശ്വതിയുടെ പുതുവർഷ പ്രതിജ്ഞ. തന്റെ മടി കുറയ്ക്കണം എന്നാണ് താരം തീരുമാനിച്ചിരിക്കുന്നത്. ഒപ്പം എഴുത്തിനും വായനയ്ക്കും അൽപ്പം സമയം കണ്ടെത്തണമെന്നും താരം പറയുന്നു.

അപർണ്ണ രാജീവ്

സംഗീതത്തിൽ കുറച്ച്കൂടി ശ്രദ്ധിക്കണം, പ്രത്യേകിച്ച് കർണാടിക് സംഗീതത്തിൽ. എപ്പോഴും പോസിറ്റീവായിരിക്കാനും 2017 ൽ ഞാൻ ശ്രമിക്കും. ഒപ്പം എന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കണം. ഇതൊക്കെയാണ് 2017 ലെ എന്റെ പുതുവർഷ പ്രതിജ്ഞ.

new year resolution

അനീഷ് ജി മേനോൻ

Ajeesh g menon

കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ഞാൻ കാണുന്ന സ്വപ്‌നം തന്നെയാണ് ഈ വർഷവും കാണുന്നത്. എന്റെ സ്വപ്‌നങ്ങളിലേക്കുള്ള ദൂരം കുറയ്ക്കുക, അതിന് വേണ്ടി പ്രയത്‌നിക്കുക. അതിനായി ദൈവം എനിക്ക് ശക്തി തരട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

സരയു മോഹൻ

കഴിഞ്ഞ വർഷം യാത്രകൾ വളരെ കുറവായിരുന്നു. മനസ്സും ഒന്നു ഫ്രഷാക്കാൻ യാത്രകൾ നല്ലതാണ്. അതുകൊണ്ട് തന്നെ ഈ വർഷം ഒരുപാട് യാത്ര ചെയ്യണമെന്നതും ആഗ്രഹങ്ങളുടെ പട്ടികയിലുണ്ട്.
ഈ വർഷം കൂടുതൽ സമയം എഴുത്തിനും വായവ്ക്കുമായി മാറ്റിവയ്ക്കണം എന്നുമുണ്ട്.

15676572_656455911193069_3798605634513358094_o

NO COMMENTS

LEAVE A REPLY