ഇന്ത്യയിലിപ്പോൾ രാജഭരണം; മോഡിയാണ് രാജാവെന്നും മാമുക്കോയ

mamukkoya

നോട്ട് നിരോധനത്തെ വിമർശിച്ച എം ടി വാസുദേവൻ നായരെ അവഹേളിച്ച ബി ജെ പിയ്‌ക്കെതിരെ നടൻ മാമുക്കോയ. എംടിയോട് മിണ്ടരുതെന്ന് പറയുന്നത് അഹങ്കാരമാണെന്ന് മാമുക്കോയ പ്രതികരിച്ചു.

രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധമാണ് എം ടി പറഞ്ഞത്. എം ടിയെപ്പോലുള്ള ആളുകൾതന്നെയാണ് ഈ വിഷയത്തിൽ അഭിപ്രായം പറയേണ്ടതെന്നും മാമുക്കോയ വ്യക്തമാക്കി.

രാജഭരണം പോലെയാണ് ഇപ്പോൾ ഇന്ത്യയിലെ അവസ്ഥ. മോഡി രാജാവാണ്. ഭൂരിപക്ഷത്തിന്റെ പേരിൽ ഭരണം കിട്ടിയെന്ന് വച്ച് എന്തും ചെയ്യാമെന്നാണ് ബിജെപിയുടെ വിചാരം. തുഗ്ലക്കിനെപ്പോലെ മോഡിയ്ക്കും ഗൂഡാലോചനകളുണ്ടെന്നും മാമുക്കോയ.

NO COMMENTS

LEAVE A REPLY