ഉപഭോക്താക്കൾക്ക് വൻ ഓഫർ; ബിഎസ്എൻഎല്ലിനെ തോൽപ്പിക്കാനാവില്ല മക്കളെ !

BSNL

ഉപഭോക്താക്കൾക്ക് കിടിലൻ പുതുവത്സര ഓഫറുകളുമായി ബിഎസ്എൻഎൽ. രാജ്യത്തെ എല്ലാ നെറ്റ് വർ്കകുകളിലേക്കും ഇനി ബിഎസ്എൻഎലിൽനിന്ന് പരിധികളില്ലാതെ വിളിക്കാം.

അതിന് 144 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ മാത്രം മതി. ലോക്കൽ, എസ്.ടി.ഡി കോളുകൾക്കും ഈ ഓഫർ ബാധകമാണ്. ഒപ്പം 300 എം.ബി ഡേറ്റയും ലഭിക്കും. ആറു മാസത്തേക്കാണ് പുതിയ പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവയാണ് മാധ്യമ പ്രവർത്തകരോട് ഇക്കാര്യം വിശദീകരിച്ചത്. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ഓഫർ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY