മലയാളികളുടെ സ്വന്തം ജാനകി കുട്ടി

Jomol about her comeback to film industry

– ബിന്ദിയ മുഹമ്മദ്

1989 മുതൽ 2007 വരെ പതിനെട്ട് വർഷക്കാലത്തോളം മലയാളസിനിമയിലെ മിന്നുംതാരമായിരുന്നു ഗൗരി എന്ന ജോമോൾ. 2003 ലെ തില്ലാന തില്ലാനയ്ക്ക് ശേഷം രാക്കിളിപ്പാട്ടിൽ ഒരു ചെറിയ വേഷം കൈകാര്യം ചെയ്ത് അഭിനയ ലോകത്ത് നിന്നും താൽകാലികമായി വിട പറഞ്ഞ മലയാളികളുടെ ‘ജാനകി കുട്ടി’ 2017 ലെ കെയർഫുൾ എന്ന വികെപി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്….14 വർഷങ്ങൾ ശേഷം !!

14 വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ്…..

സംവിധായകൻ വികെ പ്രകാശ് അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമയെയും, കഥാപാത്രങ്ങളെ കുറിച്ചും അറിയാവുന്നത് കൊണ്ടാണ് ഞാൻ ക്ഷണം സ്വീകരിച്ചത്.

എന്താണ് കെയർഫുൾ ?

ഭാര്യ ഭർത്താവ് മകൾ എന്നിവരടങ്ങുന്ന ഒരു സന്തോഷകരമായ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ. ആ കുടുംബത്തിൽ ഉണ്ടാവുന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ ഗതി മാറ്റി മറിയ്ക്കുന്നത്. ഇത്രയുമേ എനിക്ക് ഇപ്പോൾ പറയാൻ കഴിയുകയുളളു.

അന്നത്തെയും ഇന്നത്തെയും സിനിമ തമ്മിലുള്ള വ്യത്യാസം….

Jomol about her comeback to film industry

അന്നത്തെ സിനിമയും ഇന്നത്തെ സിനമയും തമ്മിൽ വ്യത്യാസം പറയാൻ എനിക്ക് അറിയില്ല. ഞാൻ അഭിനയിക്കാൻ പോവുന്നതല്ലേ ഉള്ളു. പക്ഷേ എനിക്ക് തോന്നുന്നു അന്ന് ‘ആക്ടിങ്ങ്’ ആയിരുന്നു, എന്നാൽ ഇന്ന് ‘ബിഹേവിങ്ങ്’ ആണ്. ഞാൻ അഭിനയിച്ച് കഴിഞ്ഞാൽ കുറച്ചുകൂടി ആധികാരിമായി പറയാൻ സാധിക്കും.

പോയവർഷം എങ്ങനെ വിലയിരുത്തുന്നു ?

2016 വളരെ വേഗം പോയ പോലെയാണ് തോന്നിയത്. അധികം സംഭവബഹുലമൊന്നും ആയിരുന്നില്ല. സാധാരണ പോലെ സന്തോഷവും, ദുഖങ്ങളും, ആശങ്കകളുമെല്ലാം ഒത്തിണങ്ങിയ നല്ലൊരു വർഷം.

 

ഫ്‌ളവേഴ്‌സിന്റെ ‘വീട്ടമ്മ’….

വീട്ടമ്മയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വളരെ നല്ലൊരു കോൺസെപ്റ്റും പ്രോഗ്രാമുമാണ് വീട്ടമ്മ. വീട്ടമ്മമാരുടെ ജോലികളും കാര്യങ്ങളുമെല്ലാം മറ്റുള്ളവർക്കും മനസ്സിലാക്കി കൊടുക്കുന്ന ഒരു നല്ല പ്രോഗ്രാമാണ് ഇത്. അതുകൊണ്ട് തന്നെയാണ് ഞാൻ ഇത് സ്വീകരിച്ചതും. ഓരോ എപ്പിസോഡും ഞാൻ ആസ്വദിക്കുന്നുണ്ട്. ആദ്യമൊക്കെ എളുപ്പമായിരിക്കും, ഇനി കുറച്ച് റൊണ്ടുകൾ പിന്നിടുമ്പോൾ മത്സരം മുറുകും.

പുതുവർഷ പ്രതിജ്ഞ….

ന്യൂ ഇയർ റെസല്യൂഷ്ൻസൊന്നും എടുക്കാത്ത ഒരാളാണ് ഞാൻ. എല്ലാവർഷത്തെയും പോലെ ഈ വർഷവും കൂടുതൽ ആക്ടീവായിരിക്കാനും അതിന് ദൈവം അനുഗ്രഹിക്കണമേ എന്നുമാണ് എന്റെ പ്രാർത്ഥന.

Jomol about her comeback to film industry

NO COMMENTS

LEAVE A REPLY