മോഡി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നു; ഇനിയുള്ളത് ഡി ‘മോഡി’റ്റൈസേഷൻ : മമത ബാനർജി

mamata-banerjee

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞ് മാറലായിരുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

നോട്ട് നിരോധനത്തെ പറ്റിയും കള്ളപ്പണത്തെ പറ്റിയുമായിരുന്നു മോഡി സംസാരിക്കേണ്ടിയിരുന്നതെന്നും മമത ബാനർജി പറഞ്ഞു. ഇപ്പോൾ നടക്കുന്നത് ഡീമോണിറ്റൈസേഷന്റെ അവസാനവും ഡി ‘മോഡി’റ്റൈസേഷന്റെ ആരംഭവുമാ ണെന്നും മമത വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY