ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നവർ ഇത് വായിച്ചിരിക്കണം

2016 ന് തിരശ്ശീല വീണു പുതുവർഷ പിറന്നു ഒപ്പം പുതുവർഷ പതിജ്ഞകളും. എല്ലാവരും ജീവിതത്തിലെ ഏതെങ്കിലും ഒരു ദുശ്ശീലം ജീവിതത്തിൽ നിന്നും തുടച്ച് നീക്കണമെന്ന് വിചാരിച്ചിട്ടുണ്ടാവും.

എന്നാൽ ചിലർക്ക് ഇതേ കുറിച്ച് ഒരു രൂപവുമുണ്ടാകില്ല. പുതുവർഷം വരുമ്പോൾ മാറ്റാൻ ദുശ്ശീലങ്ങൾ ഒന്നും ഇല്ലല്ലോ എന്ന തരത്തിൽ പ്രചരിക്കുന്ന വാട്ട്‌സാപ്പ് മസേജ് വെറുതെയല്ല, ചിലരുടെയെങ്കിലും അവസ്ഥ അതാണ്. എന്നാൽ പുകവലിയോ, മദ്യപാനമോ തന്നെ ആവണമെന്നില്ല, അമിതമായ ഇന്റർനെറ്റ് ഉപയോഗവും ദുശ്ശീലമാണ്. അങ്ങനെ നോക്കുമ്പോൾ നമുക്കെല്ലാവർക്കും എത്ര ദുശ്ശീലങ്ങളാണ് ഉള്ളത് അല്ലേ ?

ഈ പുതുവർഷത്തിൽ ചെയ്യേണ്ടതെന്ത് ??

ചെറിയ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ അവ ജീവിത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ വളരെ വലുതായിരിക്കും

1. നേരത്തെ ഉറങ്ങുക, നേരത്തെ എഴുനേൽക്കുക

new year dos and donts

രാത്രി ഏറെ വൈകിയിരുന്ന് സിനിമ കാണുന്നതിനും വൈകി എഴുനേൽക്കുന്നതിനും നോ പറയാം. രാവിലെ വൈകി എഴുനേൽക്കുമ്പോൾ പ്രഭാത ഭക്ഷണം മിക്കപ്പോഴും ശരിക്ക് കഴിക്കാൻ സാധിക്കില്ല. ഇത് വഴി ശരീരത്തിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ വന്നുചേരും. രാത്രിയിൽ ശരീരത്തിന് വേണ്ട വിശ്രമം ലഭിക്കണമെങ്കിൽ ുറക്കം കൂടിയേ തീരു.

2. ധാരാളം വെള്ളം കുടിക്കുക

new year dos and donts

രാവിലെ ഉറക്കമുണർന്നാൽ ഉടൻ വെള്ളം കുടിക്കുക. ഇത് വഴി ശരീരത്തിലെ അഴുക്കുകൾ പുറംതള്ളാൻ സാധിക്കും. ദിവസവും 8 ഗ്ലാസ് വെള്ളം നിർബന്ധമാക്കുക. നിങ്ങളുടെ ചർമ്മത്തിന് വരുന്ന മാറ്റം നിങ്ങൾക്ക് തന്നെ കണ്ടറിയാൻ സാധിക്കും.

3. വ്യായാമം ശീലമാക്കാം

new year dos and donts

വ്യായാമം എന്നാൽ ട്രെഡ്മില്ലിൽ ഓടുന്നതും, ഡംബെൽസ് എടുത്ത് പൊക്കുന്നതും മാത്രമല്ല, വീട്ടുകാര്യങ്ങളിൽ അമ്മയെ സഹായിക്കുന്നതും വ്യായാമമാണ്. രാവിലെ എഴുനേറ്റ് മുറ്റമടിക്കുക, തുണി കഴുകുക, കുറഞ്ഞത് വീട്ടിലേക്കുള്ള പാലും പച്ചക്കറിയും കടയിൽ പോയി വാങ്ങിക്കൊണ്ട് വരുന്നതും ഒരു വ്യായാമമാണ്.
നടക്കാനോ, ഓടാനോ പോവുന്നതും നല്ലതാണ്.

4 ഇന്റെർനെറ്റിന്റെ അമിത ഉപയോഗത്തിന് ബൈ പറഞ്ഞോളു

new year dos and donts

ഇന്ന് ഇന്റർനെറ്റില്ലാതെ ആർക്കും ജീവിക്കാൻ വയ്യെന്ന അവസ്ഥയിലാണ്. ആവശ്യമായ വിവരങ്ങൾ തിരയാനും, മെയിൽ അയക്കാനും, ജോലി സമ്പന്ദമായ മറ്റ് കാര്യങ്ങൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാം. എന്നാൽ ്ധിക നേരം ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുന്നത് നിങ്ങളുടെ വിലയേറിയ സമയം കൊല്ലുന്നു എന്ന് മാത്രമല്ല മറിച്ച് ‘ടെക്‌സറ്റ് നെക്ക്’ പോലുളള ആരോഗ്യ പ്രശ്‌നങ്ങൾക്കും, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾക്കും വഴിയൊരുക്കുന്നു.

5. ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യും

new year dos and donts

സ്‌കൂളിലും, കോളേജിലും, തൊഴിലിടങ്ങളിലും ആരോഗ്യകരമായ അന്തരീക്ഷം നിലനിറുത്തുക. നമ്മെ അസ്വസ്ഥരാക്കുന്ന നിരവധി പേർ, നിരവധി കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ടാകാം. എന്നാൽ സംയമനം പാലിച്ച് അവ അവഗണിക്കുക. നിങ്ങളെ കുറിച്ച് ആര് എന്ത് പറയുന്നു എന്നതിനെ കുറിച്ചോർത്ത് നിങ്ങൾ വിഷമിക്കേണ്ടതെയില്ല. എതിർക്കാൻ നിന്നാൽ പറയുന്നവരുടെ വാശി കൂടും എന്നത് കൊണ്ട് അവഗണിക്കുക. നമ്മെ ബാധിക്കില്ല എന്ന് കണ്ടാൽ എല്ലാവരും എല്ലാം നിറുത്തും.

6. യാത്രാ വേളകൾ ആനന്ദകരമാക്കാം

new year dos and donts

പഠിക്കുന്ന സ്ഥലത്തേക്കോ, ജോലി സ്ഥലത്തേക്കോ സ്ഥാരമായി പോവുമ്പോൾ മടുപ്പ് മാറ്റാൻ ഫോൺ ഉപയോഗിക്കാതെ പുറത്തുള്ള കാഴ്ച്ചകൾ ആസ്വദിക്കുകയോ, പുസ്തകം വായിക്കുകയോ ആവാം.

7. വീട്ടുകാരോടൊപ്പം അൽപ്പ സമയം

new year dos and donts

ജോലി കഴിഞ്ഞുവന്ന ക്ഷീണത്തിൽ മിക്കവരും നേരെ കേറി കുളിച്ച് , വസ്ത്രം മാറി എന്തെങ്കിലും കഴിച്ച് ഇന്റർനെറ്റിന്റെ ലോകത്തേക്ക് തിടുക്കപ്പെട്ട് ഓടുകയും ശേഷം നിദ്രയിലേക്ക് വീഴുകയുമാണ് ചെയ്യാറ്. എന്നാൽ ദിവസം മുഴുവൻ നിങ്ങളുടെ വരവിനായി കാത്തിരുന്ന നിങ്ങളുടെ അച്ഛനേയും അമ്മയേയും നാം മറക്കുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ കുളിച്ച് വസ്ത്രം മാറി വന്ന് വീട്ടുകാരുടെ കൂടെ അൽപ്പസമയം ചിലവിടാം. അന്നത്തെ ദിവസം ങ്ങെനെയിരുന്നുവെന്ന് അവരോട് പറയുമ്പോൾ അത് നല്ലതായാലും ചീത്തയായാലും നിങ്ങളുടെ ഉള്ളിലെ ഭാരം അലിഞ്ഞില്ലാതാവുന്നത് നിങ്ങൾക്ക് തന്നെ അനുഭവിച്ചറിയാൻ സാധിക്കും.

NO COMMENTS

LEAVE A REPLY