വാരാപ്പുഴയില്‍ വാഹനാപകടം. വിദ്യാര്‍ത്ഥികളടക്കം നാലു മരണം

കൊച്ചി വാരപ്പുഴ പാലത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാലുമരണം. നിയന്ത്രണം വിട്ട ബസ് ബൈക്കിലും കാറിലും ഇടിച്ചാണ് അപകടം ഉണ്ടായത്. അമൃത വിദ്യാലയത്തിന്റെ ബസ്സാണ് അപകടം ഉണ്ടാക്കിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

നിയന്ത്രണം വിട്ട ബസ്സ് ആദ്യം ഇടിച്ചത് ബൈക്കിലാണ്. ബൈക്ക് യാത്രികരായ കാക്കനാട് സ്വദേശികളായ കിരണും ഹരിശങ്കര്‍ തത്ക്ഷണം മരിച്ചു. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. പിന്നീട് ബസ് കാറില്‍ ഇടിക്കുകയായിരുന്നു, കുസാറ്റിലെ വിദ്യാര്‍ത്ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

NO COMMENTS

LEAVE A REPLY