അനുരാഗ് താക്കൂറിനെ മാറ്റി

അനുരാഗ് താക്കൂറിനെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. സുപ്രീം കോടതിയുടേതാണ് നിര്‍ദേശം. ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെയും പുറത്താക്കി മുമ്പ് അനുരാഗ് ഠാക്കൂറിനെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.

കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയതും അനുരാഗിന് തിരിച്ചടിയായിരുന്നു.തെറ്റായ സത്യവാങ്മൂലം നല്‍കി എന്ന കാര്യം അനുരാഗ് താക്കൂറും സമ്മതിച്ചിട്ടുണ്ട്. അന്ന് കുറ്റം ഏറ്റുപറഞ്ഞ താക്കൂര്‍ കോടതിയില്‍ ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍ ഇത് കൂട്ടാക്കാന്‍ കോടതി തയ്യാറായില്ല

NO COMMENTS

LEAVE A REPLY