സത്യം ശിവം സുന്ദരം നായിക അശ്വതിമേനോന്‍ തിരിച്ചെത്തുന്നു

കുഞ്ചാക്കോ ബോബന്റെ നായികയായി സത്യം ശിവം സുന്ദരം എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് എത്തിയ അശ്വതി മേനോന്‍ തിരിച്ചെത്തുന്നു. ഫഹദിന്റെ നായികയായാണ് തിരിച്ച് വരുന്നത്. റാഫിയുടെ ചിത്രമാണിത്. സത്യം ശിവം സുന്ദരം എന്ന ചിത്രം റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിന്റേതായിരുന്നു.
ദുബായിലേക്ക് താമസം മാറ്റിയതോടെയാണ് അശ്വതി സിനിമാ രംഗത്തോട് വിട പറഞ്ഞത്. ഒരു കമ്പനിയുടെ മാര്‍ക്കറിംഗ് മാനേജറാണ് അശ്വതി.

ഛായാഗ്രാഹകൻ രവിവർമ്മന്റെ ആദ്യ ചിത്രമായിരുന്നു സത്യംശിവം സുന്ദരം. കോക്കേഴ്സ് ഫിലിംസിന്റെബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം കോക്കേഴ്സ്, അനുപമ റിലീസ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.

NO COMMENTS

LEAVE A REPLY