ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുന്നു

ഭവന, വാഹന ,വ്യക്തിഗത വായ്പകളുടെ അടിസ്ഥാന നിരക്കുകള്‍ ബാങ്കുകള്‍ കുറയ്ക്കുന്നു. എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് ,യൂണിയന്‍ ബാങ്ക് എന്നീ ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചു. എസ്ബിടി ഐഡിബിഐ ബാങ്ക് എന്നിവ കഴിഞ്ഞ ആഴ്ച തന്നെ നിരക്കുകള്‍ കുറച്ചിരുന്നു. അടിസ്ഥാന വായ്പാ നിരക്കില്‍ 0.90 ശതമാനം വരെയാണ് ബാങ്കുകള്‍ കുറവ് വരുത്തിയിരിക്കുന്നത്.
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം എത്തിയതോടെയാണ് ബാങ്കുകള്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. ബാങ്കുകളിലെ നിക്ഷേപം 13.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
നിലവില്‍, പൊതുമേഖലാ ബാങ്കുകള്‍ മാത്രമാണ് നിരക്കുകള്‍ കുറച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

NO COMMENTS

LEAVE A REPLY