ബാംഗ്ലൂരില്‍ പുതുവര്‍ഷരാവില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം. ചിത്രങ്ങള്‍ പുറത്ത്

ബാംഗ്ലൂരില്‍ പുതുവര്‍ഷരാവില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം. ബാംഗ്ലൂരിലെ പ്രശസ്തമായ എംജി റോഡിലാണ് പുതുവര്‍ഷം ആഘോഷിക്കാനെത്തിയ സ്ത്രീകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായത്. ബാംഗ്ലൂര്‍ മിറര്‍ എന്ന പത്രത്തിലെ ഫോട്ടോ ജേണലിസ്റ്റ് ചൈതന്യ സ്വാമിയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. സ്ത്രീകളെ കൂട്ടമായി പുരുഷന്മാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. പോലീസ് ഏറെ പണിപ്പെട്ടാണ് അക്രമികളെ തുരത്തി ഓടിച്ചതെന്നും ചെതന്യ പറയുന്നു.

സ്ത്രീകളെ ആക്രമിക്കുന്നത് കണ്ടതായും ചൈതന്യ സ്വാമി വെളിപ്പെടുത്തിയിട്ടുണ്ട്. ബാംഗ്ലൂര്‍ മിററില്‍ ഈ ചിത്രങ്ങള്‍ അടിച്ച് വന്നിട്ടുണ്ട്. പലരും അക്രമങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും പോലീസില്‍ അഭയം തേടുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ കാണാം

NO COMMENTS

LEAVE A REPLY