നോട്ട് അസാധു: സംസ്ഥാനത്തിന്റെ വരുമാന നഷ്ടം 700 കോടി

നോട്ട് അസാധുവാക്കല്‍ പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്തിന്റെ വരുമാന നഷ്ടം 700 കോടി രൂപയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
വരുമാന നഷ്ടം ബജറ്റിനെ ബാധിക്കാതെ ഇരിക്കല്‍ കടുത്ത വെല്ലുവിളിയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. പദ്ധതി പ്രവര്‍ത്തനങ്ങളും പൊതു മരാമത്ത് പണികളും പാടെ നിലച്ചിരിക്കുകയാണ്. സര്‍ക്കാറിന്റെ ചെലവിനത്തില്‍ കുറഞ്ഞത് 1000കോടി രൂപയാണ്.  ഈ സാമ്പത്തിക മുരടിപ്പ് നേരിടാന്‍ നികുതി വളര്‍ച്ചാ നിരക്ക് 20ശതമാനമാക്കി ഉയര്‍ത്തുമെന്നും ജിഎസ്ടിയും കിഫ്ബിയുമാണ് ഇനി ഏക പ്രതീക്ഷ തോമസ് ഐസക് പറഞ്ഞു.

thomas issac, currencyban, kerala,

NO COMMENTS

LEAVE A REPLY