Advertisement

ഇവയൊന്നും വെറും വയറ്റിൽ കഴിക്കരുത് !!

January 2, 2017
Google News 1 minute Read
Food Items Shouldn’t Consume on an Empty Stomach

രാവിലെ എഴുനേറ്റാൽ നമുക്ക് ഒന്നിനും സമയമില്ല. ചായയോ, പാലോ കുടിച്ച് കോളേജിലേക്കും ജോലി സ്ഥലത്തേയ്ക്കുമുള്ള ഓട്ടമാണ്. ചിലർ വെറും വയറ്റിൽ ഡയറ്റിന്റെ ഭാഗമായി പച്ചക്കറിയും, പഴങ്ങളുമെല്ലാം കഴിക്കും. എന്നാൽ എല്ലാ പഴങ്ങളം പച്ചക്കറികളും വെറും വയറ്റിൽ കഴിക്കാൻ പാടില്ല.

1. പാല്

Food Items Shouldn’t Consume on an Empty Stomach

പാലിൽ ലാക്ടിക് ആസിഡ് അടങ്ങിയിരിക്കുന്നത് കൊണ്ട്, വെറും വയറിൽ പാല് കുടിക്കുന്നത് ആസിഡ് റിഫ്‌ലക്‌സിന് കാരണമാകുന്നു.

2. അധികം എരുവും പുളിയും നിറഞ്ഞ ആഹാരങ്ങൾ

Food Items Shouldn’t Consume on an Empty Stomach

ഇവ വെറും വയറിൽ സേവിച്ചാൽ ഇന്റസ്റ്റൈനൽ ലൈനിങ്ങിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് വഴി വയറിൽ എരിച്ചിലനുഭവപ്പെടും.

3. ബ്രോകോളി

Food Items Shouldn’t Consume on an Empty Stomach

ബ്രോകോളിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അത്‌കൊണ്ട് തന്നെ നമ്മുടെ വയറിന് ഫൈബർ ദഹിപ്പിക്കാനോ, വലിച്ചെടുക്കുവാനോ ഉള്ള കഴിവ് രാവിലെ ഉണ്ടാവില്ല. ഇത് ഗ്യാസ് ട്രബിളിന് വഴിയൊരുക്കുന്നു. ഇതേ വിഭാഗത്തിൽ വരുന്ന കുകുമ്പർ, റാഡിഷ്, ക്യാരറ്റ്, എന്നിവയും വെറും വയറിൽ കഴിക്കാതിരിക്കുന്നതാണ് ഉചിതം.

4. തക്കാളി

Food Items Shouldn’t Consume on an Empty Stomach

വെറും വയറിൽ തക്കാളി കഴിക്കുന്നത് അസിഡിറ്റിക് കാരണമാകുന്നു.

5. സിട്രസ് ഫ്രൂട്ട്‌സ്

Food Items Shouldn’t Consume on an Empty Stomach

വെറും വയറിൽ ഓറഞ്ച്, നാരങ്ങ, പോലുള്ള വിറ്റമിൻ ഇ അടങ്ങിയ സിട്രസ് ഫ്രൂട്ട്‌സ് കഴിച്ചാൽ അത് ഗ്യാസ്ട്രിക് അൾസറിന് വഴിയൊരുക്കും.

Food Items Shouldn’t Consume on an Empty Stomach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here