കഴിഞ്ഞ വര്‍ഷം 122 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; ഇന്ത്യയില്‍ മാത്രം അഞ്ചു പേര്‍

ലോകത്തുടനീളം 2016 ലെ പ്രാഥമിക കണക്കെടുപ്പുകളിൽ കൊല്ലപ്പെട്ടത് 122 മാധ്യമ പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. ഇവരിൽ 93 പേരെ വാർത്തകളുടെയും മറ്റും പേരിൽ തിരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തിയതാണ്. ബാക്കിയുള്ളവര്‍ ദുരൂഹമായതും അല്ലാത്തതുമായ അപകടങ്ങളിലും മറ്റുമാണ് കൊല്ലപ്പെട്ടത്.

ഇറാഖില്‍ ആണ് ഏറ്റവും കൂടുതല്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്- 13 പേർ. അതെ സമയം ഇന്ത്യയില്‍ കൊല്ലപ്പെട്ടത് അഞ്ചു പേരാണ്. ഇന്റര്‍നാഷ്ണല്‍ ഫെഡറേഷന്‍ ഒഫ് ജേര്‍ണലിസ്റ്റ് ആണ് കണക്കുകൾ പുറത്തുവിട്ടത്. റിപ്പോര്‍ട്ടില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.

ആഫ്രിക്ക, ഏഷ്യ പസഫിക്ക്, അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി 23ഓളം രാജ്യങ്ങളിലായാണ് ബോംബ് ആക്രമണം, വെടിവയ്പ് തുടങ്ങിയ രീതിയില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. 93പേര്‍ കൊല്ലപ്പെട്ടപ്പോള്‍ കൊളംബിയന്‍ വിമാനാപകടത്തില്‍ മരിച്ചത് 20 സ്പോര്‍ട്സ് മാദ്ധ്യമപ്രവര്‍ത്തകരാണ്. ഒരു സൈനിക വിമാനാപകടത്തില്‍ ഒന്പത് റഷ്യന്‍ മാദ്ധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY