കാത്തിരിപ്പിന് വിട മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്നു

dulquer-mammootty
dulquer-mammootty

ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പായിരുന്നു ദുൽഖറും മമ്മൂട്ടിയും ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിക്കണം എന്നത്.

അക്കിനേനി കുടുംബാംഗങ്ങളായ നാഗേശ്വരറാവു, നാഗാര്‍ജ്ജുന, നാഗചൈതന്യ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രമായ ‘മനം’ മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ മലയാളം റീമേക്കിൽ മധു, മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ .
സാമന്തയും, ശ്രേയയും ചെയ്ത വേഷങ്ങള്‍ നിത്യമേനനും മംമ്‌ത മോഹന്‍ദാസുമാണ് അവതരിപ്പിക്കുന്നത്. ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത് തെലുങ്ക് വാര്‍ത്താമാധ്യമങ്ങളാണ്

NO COMMENTS

LEAVE A REPLY