ആണവവാഹക മിസൈൽ അഗ്നി – 4- വിക്ഷേപണം വിജയം

4000 കിലോമീറ്റര്‍ ദൂരത്തിൽ പ്രയോഗിക്കാവുന്ന ആണവവാഹക മിസൈൽ അഗ്നി – 4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ അബ്​ദുൾ കലാം ഐലന്റി​ എന്നറിയപ്പെടുന്ന വീലർ ഐലന്റിലാണ് നിന്നായിരുന്നു വിക്ഷേപണം. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്.

രണ്ട് ഘട്ടമുള്ള ഭൂതല- ബാലിസ്റ്റിക് മിസൈലാണ് അഗ്നി-4.  4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്.

ഡി.ആർ.ഡി.ഒ ആണ് അഗ്നി-4 നിര്‍മിച്ചത്.. അഞ്ചാംതലമുറ ഒാൺ ബോർഡ്​ കമ്പ്യൂട്ടർ സംവിധാനം, യാത്രക്കിടെ ഉണ്ടാകുന്ന തടസ​ങ്ങളെ സ്വയം പരിഹരിച്ച്​ മുന്നോട്ടു പോകാനുള്ള സംവിധാനം തുടങ്ങിയവ അഗ്നി ല്‍ ഉണ്ട്.

NO COMMENTS

LEAVE A REPLY