ബിഗ് ബജറ്റിൽ മമ്മൂട്ടിയുടെ രാജാ 2 വരുന്നു

2010ൽ തീയറ്ററുകളെ ആവേശത്തിലാഴ്ത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗം വരുന്നു. പുലിമുരുകന്റെ ചരിത്ര വിജയത്തിന് ശേഷം ടോമിച്ചൻ മുളകുപാടവും തിരക്കഥാകൃത്ത് ഉദയ്‌കൃഷ്ണയും സംവിധായകൻ വൈശാഖ് ടീം വീണ്ടും ഒന്നിക്കുന്നു മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം.pokkiri

ഇന്ത്യയിലെ മികച്ച സാങ്കേതിക പ്രവർത്തകരും, VFX ടീമും, താരങ്ങളും ഒന്നിക്കുന്ന ചിത്രമായിരിക്കും രാജ 2, ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രീകരണം ആരംഭിക്കാനാണ്‌ തീരുമാനം.
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ബജറ്റ് സിനിമകളിലൊന്നായി മാറുമെന്നാണ് സൂചനകൾ

രാജാ 2 പോക്കിരിരാജയിലെ രാജ എന്ന കഥാപാത്രത്തിന്റെ തുടർച്ച തന്നെയായിരിക്കും എന്നാൽ പോക്കിരിരാജ എന്ന ചിത്രത്തിന്റെ തുടർച്ചയായിരിക്കില്ല എന്ന് സംവിധായകൻ വൈശാഖ് പറയുന്നു.

Raja 2
Raja 2

പുതിയ ചിത്രത്തിൽ രാജ എന്ന കഥാപാത്രത്തെ മാത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് കഥയും, കഥാപശ്ചാത്തലവും എല്ലാം പുതിയതായിരിക്കും

ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം യാഥാർഥ്യമാകുന്നത്. ഓരോ തവണ തമ്മിൽ കാണുമ്പോഴും മമ്മൂക്ക പറയുമായിരുന്നു ‘എത്ര ലേറ്റായാലും കുഴപ്പമില്ല പക്ഷെ നമ്മളൊരുമിക്കുന്ന അടുത്ത ചിത്രം ഒരു ബോക്സ് ഓഫീസ് ഹിറ്റാകണമെന്ന്’ വൈശാഖ് പറയുന്നു

Raja 2
Raja 2

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ആരാധകർ കാത്തിരിക്കുകയാണ് രാജയുടെ രണ്ടാം വരവ് രാജകീയമാക്കുവാൻraja 2

NO COMMENTS

LEAVE A REPLY