ഇന്ത്യക്കാരെ മതം മാറ്റാനുള്ള കരുത്ത് മിഷണറിമാര്‍ക്കില്ല-മോഹന്‍ ഭാഗവത്

ഇന്ത്യയില്‍ മതപരിവര്‍ത്തനം നടത്താനുള്ള കരുത്ത് മിഷിണറിമാര്‍ക്കില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഗുജറാത്തില്‍ ഭാരത് സേവാശ്രമം സംഘ് നടത്തിയ വിശ്വ ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

300 വര്‍ഷങ്ങളിലേറെയായി തങ്ങളുടെ ശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടാത്ത രാജ്യമാണ് ഇന്ത്യയെന്ന് അവര്‍ മനസിലാക്കണം.  കരുത്തില്ലാത്തതിനാലാണ് അവരുടെ ശ്രമങ്ങള്‍ വിജയിക്കാത്തത്. ഭാരതത്തിലെ മൊത്തം ജനസംഖ്യയുടെ ആറ് ശതമാനം ആളുകളെ മാത്രമേ അവര്‍ക്ക് മതപരിവര്‍ത്തനം നടത്താന്‍ സാധിച്ചിട്ടുള്ളൂ.
തങ്ങള്‍ ആരാണെന്നും ഏറ്റവും മികച്ചത് തങ്ങളുടെ സംസ്‌കാരമാണെന്നും ഹിന്ദുക്കള്‍ മനസിലാക്കണം എന്നും, ഹിന്ദുക്കള്‍ മറ്റ് മതസ്ഥരെ സ്വന്തം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

NO COMMENTS

LEAVE A REPLY