സമുദായമോ മതമോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത്-സുപ്രീം കോടതി

sc asks to consider to allow news programs in private fm

സമുദായമോ മതമോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് കോടതി.  1990 ലെ കേസിലാണ്  നിര്‍ണ്ണായകമായ ഈ വിധി. ജസ്റ്റിസ് ടിഎസ് ഠാക്കൂറാണ് വിധി പുറപ്പെടുവിച്ചത്. നാളെയാണ് അദ്ദേഹം വിരമിക്കുന്നത്.

നേതാക്കള്‍ സമൂഹത്തെ വിഭജിക്കരുതെന്നും കോടതി പറഞ്ഞു. സ്ഥാനാര്‍ത്ഥികളോ മറ്റ് മത അധ്യക്ഷന്മാരോ മതം, ജാതി, വംശം, സമുദായം എന്നിവ പ്രചരണത്തിനായി ഉപയോഗിക്കരുത്, ഇത് അഴിമതിയാകുമെന്നും കോടതി അഭിപ്രായപ്പെട്ടു . ഈ വിധിയോടെ മതസ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഇനി ഇടപെടാനാവില്ല. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം വ്യക്തിപരമാണ്. ഇതില്‍ രാജ്യം ഇടപെടരുതെന്നും കോടതി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY