സിപിഐ മന്ത്രിമാരെ പുറകോട്ടടിച്ചു; 40,000 സർക്കാർ ഡയറികൾ പാഴായി

diary

സർക്കാർ ഡയറികൾ അച്ചടിച്ചതിൽ സിപിഎം, എൻസിപി മന്ത്രിമാരുടെ പേരുകൾക്കൊടുവിൽ സിപിഐ മന്ത്രിമാരുടെ പേരുകൾ നൽകിയതിനെ തുടർന്ന് അച്ചടിച്ച 40,000 ഡയറികൾ പാഴായി. ഇതോടെ നിലവിൽ അച്ചടിച്ചുകൊണ്ടിരിക്കുന്ന ഡയറികൾ മാറ്റി പ്രിന്റ് ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

സിപിഐ മന്ത്രിമാരുടെ പേരുകൾ ഡയറിയിൽ നൽകിയത് സിപിഎം, എൻസിപി മന്ത്രിമാരുടെ പേരുകൾക്കൊടുവിലാണ് എന്ന സിപിഐ മന്ത്രിമാർ പരാതി ശ്രദ്ധയിൽപെട്ടതിനൊടുവിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം. സിപിഎം സിപിഐ തർക്കങ്ങൾ മുന്നണിയ്ക്ക് ഉള്ളിൽനിന്ന് പുറത്തുവരികയും സിപിഐ, സിപിഎമ്മിനെതിരെ നിശിത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിനിടയിലാണ് ഇങ്ങനെ ഒരു പരാതി ഉയർന്നിരിക്കുന്നത്.

സാധാരണ ഡയറിയിൽ മന്ത്രിമാരുടെ പേര് പ്രിന്റ് ചെയ്യുന്നത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി (ഉണ്ടെങ്കിൽ) പിന്നീട് അക്ഷരമാല ക്രമത്തിലാണ്. എന്നാൽ അക്ഷരമാല ക്രമത്തിലായിരുന്നില്ല ഡയറിയിൽ മന്ത്രിമാരുടെ പേരുകൾ നൽകിയിരുന്നത്. സംഭവം സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചതോടെ അക്ഷരമാലാ ക്രമത്തിൽ നൽകാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

NO COMMENTS

LEAVE A REPLY