ഇനി റോസ് പരേഡിനെ കുറിച്ച് അറിയില്ലെന്ന് പറയരുത്

best 10 floats rose parade

എല്ലാ വർഷവും ന്യൂ ഇയറിന് കാലിഫോർണിയയിലെ പാസഡീനയിൽ നടക്കുന്ന ഘോഷയാത്രയാണ് റോസ് പരേഡ്. ഈ വർഷത്തെ റോസ് പരേഡിൽ അണി നിരന്നത് ആയിരക്കണക്കിന് ഫ്‌ളോട്ടുകളാണ്.

ധാന്യപാത്രത്തിലേക്ക് പകരുന്ന പാൽകുപ്പിയും, ബ്രേക്ക് ഡൗണായ ബസ്സും, വെള്ളച്ചാട്ടവും അഗ്നിപർവ്വതവും ഒരുമിച്ച് വരുന്ന ഹവായി തീംഡ് ഫ്‌ളോടടുകളെല്ലാം കൂടി ഘോഷയാത്രയെ മികവുറ്റതാക്കി.

കൂട്ടത്തിൽ ഏറ്റവും മികച്ചത് ഒർലാൻഡോയിൽ നടന്ന പൾസ് നൈറ്റ് ക്ലബിൽ നടന്ന വെടിവയ്പ്പിൽ അന്തരിച്ചവരെ അനുസ്മരിച്ച് കൊണ്ട് എയിഡ്‌സ് ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ സ്‌പോൺസർ ചെയ്ത ഫ്‌ളോട്ടായിരുന്നു.

സാധാരണ ന്യൂ ഇയറിനാണ് റോസ് പരേഡ് സംഘടിപ്പിക്കുന്നത്. എന്നാൽ ഞായറാഴ്ച്ച ദിവസങ്ങളിൽ റോസ് പരേഡ് സംഘടിപ്പിക്കുന്നതിനെ വിലക്കി അലിഖിത നിയമം 1893 ൽ രൂപപ്പെട്ടത് കൊണ്ടാണ് ഈ വർഷത്തെ റോസ് പരേഡ് ജനുവരി 2 ന് നടത്തിയത്.

റോസ് പരേഡിലെ മികച്ച ഫ്‌ളോട്ടുകൾ കാണാം

best 10 floats rose parade

NO COMMENTS

LEAVE A REPLY