ദംഗലിലെ ആ കോച്ച് 2011 ലെ മികച്ച ദേശീയ നടന്‍

ദംഗല്‍ ചിത്രം കണ്ട എല്ലാവരും ഒന്നടങ്കം വെറുത്ത ഒരേ ഒരു ക്യാരക്ടറേ ഉള്ളൂ. പ്രമോദ് കടാം എന്ന ഗീത എന്ന നായിക കഥാപാത്രത്തിന്റെ കോച്ച്. മുഖത്തെ ഭാവങ്ങളിലൂടെ വരെ കോച്ച് നമ്മെ  ‘ശരിക്കും വെറുപ്പിച്ചു’. എന്നാല്‍ സിനിമ കണ്ട പലര്‍ക്കും ഇപ്പോഴും അറിയാത്ത ഒരു സത്യമുണ്ട്, ആ കോച്ച് രാജ്യം മുഴുവന്‍ അംഗീകരിച്ച ഒരു നടനാണ് എന്നത്. 2011 ല്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ ആളാണ് ഗീരീഷ് കുല്‍ക്കര്‍ണി എന്ന ആ നടന്‍.

മറാത്തി സിനിമാ താരമാണ് ഇദ്ദേഹം. ഡിയോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അംഗീകാരം. മികച്ച തിരക്കഥയ്ക്കു്ള്ള ദേശീയ അവാര്‍ഡും ഇതേ ചിത്രത്തിലൂടെ ഇദ്ദേഹം സ്വന്തമാക്കി.  അഭിനേതാവ് മാത്രമല്ല, എഴുത്തുകാരനും നിര്‍മ്മാതാവും കൂടിയാണ് ഗിരീഷ് കുല്‍ക്കര്‍ണി.

NO COMMENTS

LEAVE A REPLY