ഈ ഹോട്ടലിൽ ഒരു ദിവസം താമസിക്കണമെങ്കിൽ വാടക 14 ലക്ഷം !!

ഹോട്ടലിൽ ഒരു രാത്രി അന്തിയുറങ്ങാൻ നിങ്ങൾ എത്ര രൂപ മാറ്റിവയ്ക്കും ? എത്ര വലിയ സ്റ്റാർ ഹോട്ടലായാലും കണക്ക് ആയിരങ്ങളിൽ നിൽക്കും. എന്നാൽ ഈ ഹോട്ടലിൽ ഒരു രാത്രി അന്തിയുറങ്ങണമെങ്കിൽ ലക്ഷങ്ങൾ ചിലവഴിക്കണം !!

ഇറ്റലിയിലെ മിലാനിലുള്ള ഇക്‌സെൽസീർ ഹോട്ടൽ ഗാലിയയിൽ ആണ് ഒരു ദിവസം താമസിക്കൻ വാടകയായി 14 ലക്ഷം രൂപ ഈടാക്കുന്നത്.

hotel gallia most luxurious hotel

ലോക ട്രാവൽ അവാർഡിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഹോട്ടൽ വിഭാഗത്തിനുള്ള അവാർഡ് നേടിയ ഹോട്ടൽ ആണിത്. തുടർച്ചയായ രണ്ടാം തവണയാണ് ലോകത്തിലെ മികച്ച ഹോട്ടലിനുള്ള പുരസ്‌കാരം ഹോട്ടൽ കരസ്ഥമാക്കുന്നത്. ഇവിടുത്തെ ഏറ്റവും ഉയർന്ന സ്യൂട്ടായ ഗ്രാൻഡ് ലക്ഷ്വറി സ്യൂട്ടിൽ ആണ് ഒരു ദിവസത്തിന് ഇത്ര ഭീമമായ തുക ഇടാക്കുന്നത്. ഇവിടുത്തെ സാധാരണ മുറിക്കു ഒരു ദിവസത്തെ വാടക 17,000 ആണ്.

hotel gallia most luxurious hotel

സ്വകാര്യത ആവശ്യമുള്ള സന്ദർശകർക്ക് ലക്ഷ്വറി സ്യൂട്ടിൽ സ്വകാര്യ ലിഫ്റ്റ് സൗകര്യം വരെയുണ്ട് ഈ ഹോട്ടലിൽ.

hotel gallia most luxurious hotel

നാല് മുറികൾ ആണ് ഒരു സ്യൂട്ടിൽ ഉള്ളത്. ഒരു സ്വകാര്യ മട്ടുപ്പാവ്, സ്വകാര്യ സ്പാ എന്നിവയെല്ലാമുണ്ട് ഈ സ്യൂട്ടിൽ. ലക്ഷ്വറി സ്യൂട്ടായ കത്താറ സ്യൂട്ടിലെ ജാലകങ്ങൾ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഇറ്റാലിയൻ ശൈലിയിലുള്ള ഇന്റീരിയർ ഡിസൈനുകൾ ഹോട്ടലിൽ കാണാൻ കഴിയും.

hotel gallia most luxurious hotel

മീറ്റിംഗുകൾ നടത്താനുള്ള കോൺഫറൻസ് മുറി,10 പേർക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന തീൻമേശ എന്നി സൗകര്യങ്ങളും ഹോട്ടലിലുണ്ട്. സ്യൂട്ട് പാക്കേജുകൾ ഉൾപ്പെടെ 24 മണിക്കൂറും സേവനം ലഭ്യമാണ്. സ്യൂട്ടുകളിൽ രണ്ട് മട്ടുപ്പാവുകളും ഡൈനിങ്ങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ സ്വകാര്യ സ്പാ, ടർക്കിഷ് ബാത്ത് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

hotel gallia most luxurious hotel

ഒരിക്കൽ തങ്ങളുടെ രാജകീയവിരുന്നു ആസ്വദിക്കുന്നവർക്ക് അത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ആയിരിക്കും എന്നാണ് ഹോട്ടൽ അധികൃതർ അവകാശപെടുന്നത്.

hotel gallia most luxurious hotel

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews