ജയലളിതയുടെ മരണം: തമിഴ്നാട് ഗവര്‍ണ്ണരുടെ റിപ്പോര്‍ട്ട് പുറത്ത്

ജയലളിതയുടെ മരണം സംബന്ധിച്ച് തമിഴ്നാട് ഗവര്‍ണ്ണര്‍ സി വിദ്യാസാഗര്‍ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്. ആരോഗ്യ നിലയില്‍ പുരോഗതി വന്നതിനെ തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീട് ഹൃദയാഘാതം ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഡിസംബര്‍ ഏഴിന് നല്‍കിയ റിപ്പോര്‍ട്ടാണിത്.
സെപ്തംബര്‍ 22ന് പനിയും നിര്‍ജ്ജലീകരണവും കാരണമാണ് ജയലളിതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്പത് ദിവസം വിദഗ്ധ ചികിത്സ നല്‍കിയ ശേഷം ഐസിയുവില്‍ നിന്ന് മള്‍ട്ടി ഡിസിപ്ലിനറി ക്രിട്ടിക്കല്‍ യൂണിറ്റിലേക്കാണ് മാറ്റിയത്. എന്നാല്‍ ഡിസംബര്‍ നാലിന് ഹൃദയാഘാതം സംഭവിച്ചു. മുബൈയില്‍ നിന്നാണ് മരണവിവരം അറിയുന്നത്. ഉടന്‍ തന്നെ ചെന്നൈയിലേക്ക് തിരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

NO COMMENTS

LEAVE A REPLY