കാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ‘കാട് പൂക്കുന്ന നേരം’ മേക്കിങ്ങ് വീഡിയോ

ഭരണകൂടത്തിന്റെ ഉപശാലകളും ഉപകരണങ്ങളുമെല്ലാം നിസ്സഹായമാകുന്ന ചില നേരങ്ങളുണ്ട്. അപ്പോഴത് ആയുധങ്ങള്‍ താഴെവച്ച് കരുണയ്ക്കുവേണ്ടി യാചിക്കും. മുറിവേറ്റ മനുഷ്യത്വം പിടഞ്ഞെണീക്കുന്ന , മരവിച്ച പൗരബോധം പൊള്ളിപ്പിടയുന്ന നേരമാവണം അത്. അധികാരം എത്ര ദുര്‍ബ്ബലമായ അടിത്തറയില്‍ കാലൂന്നിയാണ് മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്നതെന്ന് തുറന്നുകാട്ടുകയാണ് ഡോ ബിജുവിന്റെ കാടു പൂക്കുന്ന നേരം.
കാടിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരമായി ബിജു രാജ്യത്തു തീ പടര്‍ത്തുന്ന രാഷ്ട്രീയ കഥ പറഞ്ഞിരിക്കുന്നു. കാട് പൂക്കുന്ന നേരം ജനുവരി 6 ന് തിയറ്ററുകളിലേക്ക്

 

Subscribe to watch more

NO COMMENTS

LEAVE A REPLY