ഫ്ലാറ്റില്‍ കഞ്ചാവ് ‘നഴ്സറി’. യുവാവ് അറസ്റ്റില്‍

weed in flat

ഫ്ളാറ്റില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് പിടിയില്‍. ഹൈദ്രാബാദിലെ മാണികോണ്ടയിലുള്ള ഫ്ലാറ്റിലാണ് മുപ്പത്തിമൂന്ന് വയസ്സുകാരനായ സെയ്ത് ഷഹദ് ഹുസൈന്‍ കഞ്ചാവ് വളര്‍ത്തിയത്. മൂന്ന് ബെഡ് റൂമുകളുള്ള വീട്ടില്‍ രണ്ട് ബെഡ് റൂമുകളില്‍ പൂര്‍ണ്ണമായി കഞ്ചാവ് വളര്‍ത്തുകയായിരുന്നു യുവാവ്. നാല്‍പത് ചട്ടികളിലായിരുന്നു ഇയാളുടെ കഞ്ചാവ് കൃഷി. ചെടികളുടെ വളര്‍ച്ചയ്ക്കായി എയര്‍ കണ്ടീഷനും ഇയാള്‍ വച്ചിരുന്നു.

അള്‍ട്രാ വയലറ്റ് എല്‍ഇഡി ലൈറ്റുകള്‍ക്കടിയിലാണ് ഇയാള്‍ കഞ്ചാവ് വളര്‍ത്തിയത്. കഞ്ചാവ് വില്‍ക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് ഇന്ന് രാവിലെ പോലീസ് ഫ്ളാറ്റ് റെയ്ഡ് ചെയ്തു. 8.6കിലോ കഞ്ചാവും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

weed, ganja cultivation, Hyderabad, flat

NO COMMENTS

LEAVE A REPLY