കെ.എസ്.ആർ.ടി.സി. പണിമുടക്ക് പിൻവലിച്ചു

KSRTC

കെ എസ് ആർ ടി സി ജീവനക്കാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ കെ എസ് ആർ ടി സി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്.

ജീവനക്കാരുടെ ക്ഷാമബത്ത വിതരണം പിൻവലിച്ചതിന്റെ പേരിലായിരുന്നു സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് പ്രഖ്യാപിച്ചതോടെ ക്ഷാമബത്തയോ ആനുകൂല്യങ്ങളോ വെട്ടിക്കുറയ്ക്കില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY