കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ലീഗ്

udf

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ്. യുഡിഎഫ് നേതൃയോഗത്തിലാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് രംഗത്തെത്തിയത്.

ഇപ്പോഴത്തെ നിലയിൽ മുമ്പോട്ട് പോകാനാകില്ല. നേതാക്കൾ തമ്മിൽ യോജിപ്പ് വേണം. ഇങ്ങനെ പോയാൽ മറ്റ് മാർഗ്ഗങ്ങൾ ആലോചിക്കേണ്ടി വരുമെന്നും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി യോഗത്തിൽ വ്യക്തമാക്കി.

പ്രതിപക്ഷം ക്രിയാത്മകമല്ലെന്ന കെ മുരളീധരന്റെ പരാമർശത്തോട് യോജിച്ച് മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ ദിവസങ്ങൾക്ക് മുമ്പ് രംഗത്തെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY