ലോകത്തിലെ ഏറ്റവും സുന്ദരനായ കുതിര ഇതാണ്

0
331

പഴശ്ശിരാജ എന്ന മമ്മൂട്ടി ചിത്രത്തിൽ താരം കുതിരപ്പുറത്തേറി വരുന്ന സീൻ ഓർക്കുന്നില്ലേ ? നിറയെ കുഞ്ചി രോമങ്ങളുള്ള വെളുത്ത കുതിര. ആ കുതിരയെ കണ്ട എല്ലാവരും ആഗ്രഹിച്ചിട്ടുണ്ടാകും ഇതുപോലൊരു കുതിരയെ സ്വന്തമാക്കണമെന്ന്.

എന്നാൽ ലോകത്തെ ഏറ്റവും സുന്ദരനായ കുതിരയുടെ മുന്നിൽ പഴശ്ശിരാജ ചിത്രത്തിലെ കുതിര ഒന്നുമല്ല. തുർക്കമനിസ്ഥാനിലെ അഖൽ തേകെയാണ് ലോകത്തെ ഏറ്റവും സുന്ദരനായ കുതിര.

വെയിലത്ത് ഈ കുതിരയ്ക്ക് സ്വർണ്ണ നിറമായിരിക്കും. കാരണം ശരീരത്തിൽ വെയിൽ തട്ടുമ്പോൾ അഖൽ തിളങ്ങും. ഈ തിളക്കമാണ് കാണികൾക്ക് സ്വർണ്ണ നിറമായി തോന്നുന്നത്.

world most beautiful horse

ലോകത്ത് ഈ ഇനത്തിൽ പെട്ട 3,500 കുതിരകൾ മാത്രമേ ഇന്ന് ജീവനോടെയുള്ളു. സ്വർണ്ണ നിറത്തിലുള്ളവ മാത്രമല്ല കറുപ്പ്, കടും ബ്രൗൺ, എന്നീ നിറങ്ങളിലും ഈ ഇനം കുതിരകളെ കാണാറുണ്ട്.

world most beautiful horse

സ്വർഗ്ഗത്തിൽ നിന്നുമുള്ള കുതിര എന്നാണ് ചൈനയിലുള്ളവർ ഈ കുതിരയെ വിളിക്കുന്നത്.

world most beautiful horse

world most beautiful horse

NO COMMENTS

LEAVE A REPLY