”അടിവയറ്റിൽ ആഞ്ഞു ചവുട്ടി, താഴെയിട്ടും ചവുട്ടി” സാന്ദ്ര; വിജയ് ബാബു ഒളിവിൽ?

”അടിവയറ്റിൽ ചവുട്ടി… ചവുട്ടിന്റെ ആഘാതത്തിൽ താഴെ വീണു; നിലത്തു വീണു കിടന്ന എന്നെ വിജയ് ബാബുവും കൂട്ടാളികളും കൂടി വീണ്ടും പലവട്ടം ചവുട്ടി.” ചലച്ചിത്ര നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ മൊഴിയിൽ കേട്ടാൽ ഞെട്ടുന്ന ക്രൂരതയുടെ വിവരണങ്ങൾ. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ വിജയ് ബാബുവിന് കടുത്ത ശിക്ഷ തന്നെ ലഭിക്കും.
സിനിമയിൽ പുതിയ തരംഗമായി നിരവധി ചിത്രങ്ങൾ ഒരുക്കിയ സാന്ദ്രാ തോമസ് -വിജയ് ബാബു കൂട്ട് കെട്ട് തകർന്നത് ഞെട്ടലോടെയാണ് സിനിമാലോകം കാണുന്നത്. അതിനേക്കാൾ ഞെട്ടിക്കുന്നതാണ് സാന്ദ്രയുടെ ആരോപണം എന്നും സിനിമാലോകത്ത് അഭിപ്രായം ഉയരുന്നു.
സ്വത്തും പണവും തന്നെ പ്രശ്നം
സാന്ദ്രയുടെ ആരോപണങ്ങൾ സത്യമെങ്കിൽ ഫ്രൈഡേ ഫിലിം ഹൌസിന്റെ കലൂർ പൊറ്റക്കുഴി റോഡിൽ ഉള്ള ഓഫിസിൽ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ. അടുത്തിടെയാണ് സാന്ദ്ര വിവാഹിതയായത്. സാന്ദ്രയുടെ വിവാഹ ശേഷമാണു ഇരുവർക്കുമിടയിൽ പെട്ടെന്ന് അസ്വസ്ഥതകൾ തുടങ്ങുന്നത്. സാന്ദ്രയുടെ ഭർത്താവ് കമ്പനി കാര്യങ്ങളിൽ പ്രകടിപ്പിച്ച സംശയങ്ങൾ സാന്ദ്ര വിജയ് ബാബുവിനോടെ ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. തുടർന്ന് കമ്പനി രണ്ടാക്കി ഫ്രൈഡേ തനിക്കു വിട്ടു നല്കാൻ വിജയ് ബാബുവിനോട് സാന്ദ്ര ആവശ്യപ്പെട്ടു. തുടർന്ന് അകൽച്ചയിലായ സാന്ദ്ര കഴിഞ്ഞ ദിവസം ഓഫീസിലേക്ക് ചെന്നു. കൂടെ ഭർത്താവ് വിൽസണും ഉണ്ടായിരുന്നു. പിന്നീട് നടന്ന സംഭവങ്ങൾ സാന്ദ്ര വിവരിക്കുന്നത് പോലീസിനോടായിരുന്നു.
‘പെരുച്ചാഴി’യുടെ പണം തുരന്ന് തീർത്തതാര് ?
‘പെരുച്ചാഴി’ എന്ന മോഹൻലാൽ ചിത്രം ലാഭമാണോ നഷ്ടമാണോ എന്ന് സാന്ദ്രയ്ക്ക് ഇപ്പോഴും അറിയില്ല എന്നാണു അടുപ്പക്കാർ പറയുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധയ്ക്കാൻ സാന്ദ്രയ്ക്ക് വിജയ് ബാബു അനുവാദം നൽകിയിരുന്നില്ല എന്നും ആരോപണം ഉണ്ട്. എന്നാൽ ലാഭ നഷ്ട കണക്കുകൾ സംബന്ധിച്ച് കമ്പനിയിൽ പല ദുരൂഹതകളും നിലനിൽക്കുന്നതായും ജീവനക്കാർക്കിടയിലും മുറുമുറുപ്പുണ്ട്.
വിജയ് ബാബു ഒളിവിൽ ?
ഫേസ്ബുക്കിൽ തന്റെ നിരപരാധിത്വം വാദമായി നിരത്തി വിജയ് ബാബു രംഗത്തു വന്നെങ്കിലും ആൾ ഇപ്പോഴും പൊലീസിന് അപ്രാപ്യമാണ്. സാന്ദ്രയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ വിജയ് ബാബുവിനെ ഒന്ന് ചോദ്യം ചെയ്യാൻ പോലും ആളെ കിട്ടിയില്ല എന്ന് എളമക്കര പോലീസ് ട്വൻറിഫോർ ന്യൂസിനോട് പറഞ്ഞു.
Actor Vijay Babu accused of assaulting producer Sandra Thomas: How their friendship soured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here