പാർട്ടി സ്‌നേഹത്തിൽ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം : സിപിഐ

cpi

സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന കൗൺസിൽ. സിപിഐ മന്ത്രിമാർ വൻ പരാജയമാണെന്നും ഭരണത്തിൽ പാർട്ടിസാന്നിദ്ധ്യം കാണാനില്ലെന്നും കൗൺസിൽ യോഗത്തിൽ വിമർശനം ഉയർന്നു.
മന്ത്രിമാർ കുറച്ചുകൂടി കാര്യപ്രാപ്തിയോടെ പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാർട്ടി സ്‌നേഹത്തിൽ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണമെന്നാണ്. യോഗത്തിൽ ഉയർന്ന വിമർശനങ്ങളിലൊന്ന്. നിലവിൽ പാർട്ടിയിലെ പ്രത്യേക വിഭാഗത്തിന് മാത്രം സ്ഥാപനങ്ങൾ ലഭിക്കുന്നുവെന്നും യോഗം വിലയിരുത്തി.

NO COMMENTS

LEAVE A REPLY