ബിസിസിഐ അധ്യക്ഷ പദവിയ്ക്ക് താൻ യോഗ്യനല്ല: ഗാംഗുലി

ganguly meets indian team members

ബിസിസിഐ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് സ്ഥാനത്തിരിക്കാൻ താൻ യോഗ്യനല്ലെന്ന് സ്വയം പ്രഖ്യാപിച്ച് സൗരവ് ഗാംഗുലി. ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഉയർന്നു വരുന്ന സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കി ഗാംഗുലിതന്നെ രംഗത്തെത്തിയിരിക്കുന്നത്.

ബിസിസിഐ അധ്യക്ഷൻ പോലുളള ഉയർന്ന പദവിയിലിരിക്കാനുള്ള യോഗ്യത തനിക്കില്ല. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷനായിട്ട് ഒരു വർഷം ആകുന്നതേയുള്ളൂവെന്നും ഗാംഗുലി പറഞ്ഞു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY